മലപ്പുറം
മലയാളികൾക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞത്ത് സെപ്തംബറിൽ ആദ്യ കപ്പൽ എത്തുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. കമീഷൻ ചെയ്യുന്നതോടെ രാജ്യത്തെ മികച്ച തുറമുഖങ്ങളിൽ ഒന്നായി വിഴിഞ്ഞം മാറും.–- മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വിഴിഞ്ഞം പദ്ധതിയുടെ പ്രവൃത്തി വേഗത്തിലാക്കാൻ നടപടികളെടുത്തിട്ടുണ്ട്. പുലിമുട്ട് നിർമാണവും വേഗത്തിലാക്കും. തുറമുഖ നിർമാണത്തിനായി പ്രതിദിനം 15,000 ടൺ പാറയാണ് നിക്ഷേപിച്ചിരുന്നത്. അത് 30,000 ടൺ ആയി വർധിപ്പിക്കും. നിർമാണവുമായി ബന്ധപ്പെട്ടുള്ള ക്വാറിക്കുള്ള അനുമതി നേരത്തെതന്നെ കമ്പനിക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.