വാഷിങ്ടൺ
ഒരുവിഭാഗം വിശ്വാസികളുടെയും റിപ്പബ്ലിക്കന്‍ പാര്‍ടി അംഗങ്ങളുടെയും എതിര്‍പ്പിനെ മറികടന്ന് സ്വവര്‍ഗ വിവാഹ ബില്ലിന് അമേരിക്കൻ പ്രതിനിധിസഭയുടെ അന്തിമ അംഗീകാരം. ബില്ലിന് സെനറ്റ് നേരത്തേ അംഗീകാരം നൽകിയിരുന്നു. പ്രസിഡന്റ് ജോ ബൈഡന് ഒപ്പിടുന്നതോടെ ബില്‍ നിയമമാകും. 258 പേര് ബില്ലിനെ അനുകൂലിച്ചപ്പോള്‍ 169 പേര് എതിര്‍ത്ത് വോട്ട് ചെയ്തു. 39 റിപ്പബ്ലിക്കന്മാരും ബില്ലിനെ പിന്തുണച്ചു.
ബില്ലിനെതിരെ കത്തോലിക്കാ സഭാനേതൃത്വവും പുരോഹിതന്മാരും വലിയ വിമർശം ഉന്നയിച്ചിരുന്നു. സ്വവര്‍ഗ വിവാഹം രാജ്യവ്യാപകമായി നിയമവിധേയമാക്കിയ 2015ലെ സുപ്രീംകോടതി വിധി അസാധുവാക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് നടപടി