കോഴിക്കോട്> വയനാട് മേപ്പാടി പോളിടെക്നിക് കോളേജിൽ യുഡിഎസ്എഫ്, മയക്കുമരുന്ന് സംഘം വധിക്കാൻ ശ്രമിച്ച എസ്എഫ്ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിയെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അപർണയെ മെഡിക്കൽ കോളേജിലെ ഇരുപതാം വാർഡിലെത്തി ആശ്വസിപ്പിച്ചശേഷം കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് അച്ഛൻ ഗൗരിങ്കനും അമ്മ ശ്രീജിതക്കും ഉറപ്പുനൽകി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ മുഹമ്മദും കൂടെയുണ്ടായിരുന്നു.