തിരുവനന്തപുരം> കൊച്ചുവേളി സ്റ്റേഷനിൽ നിർമാണം നടക്കുന്നതിനാൽ ഞായറാഴ്ച നിരവധി ട്രെയിനുകൾ റദ്ദാക്കി. കൊല്ലം ജങ്ഷൻ–-കന്യാകുമാരി തിരികെയുമുള്ള മെമു (06772, 06773), കൊച്ചുവേളി– നാഗർകോവിൽ ജങ്ഷൻ തിരികെയുമുള്ള എക്സ്പ്രസ് (06429, 06430), നിലമ്പൂർ റോഡ്– കൊച്ചുവേളി തിരികെയുമുള്ള രാജ്യറാണി എക്സ്പ്രസ് (016350, 16349), കൊച്ചുവേളി– ലോക്മാന്യതിലക് തിരികെയുമുള്ള ഗരീബ്രഥ് (12202 , 12201) എക്സ്പ്രസ്, 16320 എസ്എംവിടി ബംഗളൂരു– കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്, 16356 മംഗളൂരു ജങ്ഷൻ–കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്, 16342 തിരുവനന്തപുരം സെൻട്രൽ -ഗുരുവായൂർ പ്രതിദിന ഇന്റർസിറ്റി, 06423 കൊല്ലം ജങ്ഷൻ–തിരുവനന്തപുരം സെൻട്രൽ അൺറിസർവ്ഡ് എക്സ്പ്രസ്, നാഗർകോവിൽ ജങ്ഷൻ– കൊല്ലം ജങ്ഷൻ തിരികെയുമുള്ള അൺറിസർവ്ഡ് എക്സ്പ്രസ് (06426, 06427), പുനലൂർ– നാഗർകോവിൽ ജങ്ഷൻ തിരികെയുമുള്ള അൺറിസർവ്ഡ് (06639, 06640), എറണാകുളം ജങ്ഷൻ –-തിരുവനന്തപുരം സെൻട്രൽ തിരികെയുമുള്ള വഞ്ചിനാട് എക്സ്പ്രസ് (16303, 16304) എന്നിവ റദ്ദാക്കി.
ഭാഗികമായി റദ്ദാക്കി
12218 ചണ്ഡീഗഢ് ജങ്ഷൻ–-കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസ് ആലപ്പുഴനിന്നും 20909 കൊച്ചുവേളി–- പോർബന്തർ പ്രതിവാര സൂപ്പർഫാസ്റ്റ് എറണാകുളം ജങ്ഷനിൽനിന്നുമാകും പുറപ്പെടുക. 22627 തിരുച്ചിറപ്പള്ളി ജങ്ഷൻ–- തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ് തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. തിരിച്ച് (22628) തിരുനെൽവേലിയിൽനിന്നാകും പുറപ്പെടുക. 16341 ഗുരുവായൂർ– തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി കായംകുളംവരെ മാത്രമാകും. 12512 കൊച്ചുവേളി– ഗൊരഖ്പുർ ജങ്ഷൻ രപ്തിസാഗർ എറണാകുളം ജങ്ഷനിൽനിന്നാണ് പുറപ്പെടുക. 16346 തിരുവനന്തപുരം സെൻട്രൽ–-ലോക്മാന്യതിലക് ടെർമിനൽ വർക്കലയിൽനിന്നും 12082 തിരുവനന്തപുരം സെൻട്രൽ –കണ്ണൂർ ജനശതാബ്ദി കൊല്ലം ജങ്ഷനിൽ നിന്നുമാകും പുറപ്പെടുക. 12623 എംജിആർ ചെന്നൈ സെൻട്രൽ– തിരുവനന്തപുരം സെൻട്രൽ 11 ന് കൊല്ലം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. തിരികെ കൊല്ലത്തുനിന്നാകും സർവീസ് (12624). ചെന്നൈ എഗ്മോർ– കൊല്ലം ജങ്ഷൻ അനന്തപുരി എക്സ്പ്രസ് (16723) തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കും. തിരിച്ച് (16724) തിരുവനന്തപുരം സെൻട്രലിൽനിന്നാകും പുറപ്പെടുക. 12695 എംജിആർ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് വർക്കലയിൽ യാത്ര അവസാനിപ്പിക്കും.
16630 മംഗളൂരു സെൻട്രൽ–-തിരുവനന്തപുരം സെൻട്രൽ മലബാർ കഴക്കൂട്ടത്ത് അവസാനിപ്പിക്കും. തിരികെ (16629) കഴക്കൂട്ടത്തുനിന്നാകും പുറപ്പെടുക. 16315 മൈസൂരു ജങ്ഷൻ– കൊച്ചുവേളി എക്സ്പ്രസ് എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. തിരികെ 16316 എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടും. 16526 കെഎസ്ആർ ബംഗളൂരു –കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് തിരുവനന്തപുരത്തും 16366 നാഗർകോവിൽ ജങ്ഷൻ–കോട്ടയം പ്രതിദിന എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിലും യാത്ര അവസാനിപ്പിക്കും.