കൊച്ചി
അങ്കമാലി–-ശബരി റെയിൽപ്പാതയ്ക്കായി നാറ്റ്പാക് നടത്തുന്ന ട്രാഫിക് സർവേ പുരോഗമിക്കുന്നു. കോതമംഗലം എംബിറ്റ്സ് കോളേജ് സിവിൽ വിഭാഗത്തിന്റെ സഹകരണത്തോടെ കോതമംഗലം–-പെരുമ്പാവൂർ റൂട്ടിൽ മൂന്നുദിവസങ്ങളിലാണ് സർവേ. ദിവസം 24 മണിക്കൂറും സർവേ നടപടി ഉണ്ടാകും.
വ്യാഴം, വെള്ളി ദിവസങ്ങളിലെ നടപടികൾ പൂർത്തിയായി. വ്യത്യസ്ത സമയങ്ങളിൽ പ്രദേശത്തുകൂടി കടന്നുപോകുന്ന വാഹനങ്ങളുടെ ബാഹുല്യമാണ് രണ്ടുദിവസങ്ങളിൽ പരിശോധിച്ചത്. ഇരുചക്രവാഹനങ്ങൾ, കാർ, ബസ്, ചരക്കുവാഹനങ്ങൾ തുടങ്ങി ഇനംതിരിച്ചാണ് കണക്കെടുത്തത്.
ഇരുപതിനാണ് അടുത്ത സർവേ. അന്ന് വാഹനങ്ങൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സ്ഥലങ്ങള്‍ പഠനവിധേയമാക്കുമെന്ന് എംബിറ്റ്സ് കോളേജ് അധികൃതർ പറഞ്ഞു. ഇതിനായി, സർവേപ്രദേശത്തുകൂടി കടന്നുപോകുന്ന 10 ശതമാനം വാഹനങ്ങൾ നിർത്തി വിവരങ്ങൾ ശേഖരിക്കും.