Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആവിഷ്‌കരിക്കണം, പുതിയ ഇൻഷുറൻസ്‌ പദ്ധതികൾ ; കാലാവസ്ഥാമാറ്റം പ്രതിരോധിക്കാൻ കേരളത്തിന്റെ കർമപദ്ധതി

by News Desk
December 10, 2022
in KERALA
0
ആവിഷ്‌കരിക്കണം,-പുതിയ-ഇൻഷുറൻസ്‌-പദ്ധതികൾ-;-കാലാവസ്ഥാമാറ്റം-പ്രതിരോധിക്കാൻ-കേരളത്തിന്റെ-കർമപദ്ധതി
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കാലാവസ്ഥാമാറ്റം സൃഷ്ടിക്കുന്ന അപകടങ്ങളിലെ നാശനഷ്ടം ലഘൂകരിക്കാൻ പുതിയ ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കണമെന്ന് കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ കർമപദ്ധതി റിപ്പോർട്ട്. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ട് പ്രകാശിപ്പിച്ചത്.

ഇൻഷുറൻസ് പദ്ധതികൾ വികസിപ്പിച്ച് എല്ലാവരെയും ഉൾപ്പെടുത്തണം. മിന്നൽപോലെ അപകടസാധ്യതയുള്ളവയെല്ലാം കവർ ചെയ്യുന്നതായിരിക്കണം ഈ ഇൻഷുറൻസ്. സംസ്ഥാനത്ത് കഴിയുന്ന ഇടങ്ങളിലെല്ലാം ഹരിതവൽക്കരണം സാധ്യമാക്കണം. ഇതിലൂടെ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, വരൾച്ച, കടുത്ത ചൂട് എന്നിവയുടെ ആഘാതം ലഘൂകരിക്കാനാകും. കേരളം അതിവേഗം നഗരവൽക്കരിക്കപ്പെടുകയാണ്. അതിനാൽ നഗരസ്ഥാപനങ്ങൾ കൂടുതൽ നിക്ഷേപം ഏറ്റെടുത്ത് കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കുന്ന പദ്ധതികൾക്ക് രൂപം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.

നിർദിഷ്ട ദുരന്തലഘൂകരണ തന്ത്രങ്ങൾക്ക് 52,238 കോടി രൂപ ചെലവ് വേണ്ടിവരും. 2023-–-30ലേക്കായി ആസൂത്രണം ചെയ്ത ലഘൂകരണ തന്ത്രങ്ങളിലൂടെ രണ്ടായിരത്തിമുപ്പതോടെ ഏകദേശം 57,000 കിലോ ടൺ കാർബൺ ഡൈ ഓക്സൈഡ് വിവിധ മേഖലകളിൽനിന്ന് ഒഴിവാക്കാനാകും. നിക്ഷേപങ്ങൾക്ക് പുറമെ സംസ്ഥാനത്തിന്റെ വിഹിതം ഏകദേശം അഞ്ചുശതമാനമാണ്. 23 ശതമാനം കേന്ദ്ര സർക്കാരിന്റേതും. പൊതുഗതാഗത മേഖലയിൽ വൈദ്യുത വാഹനങ്ങളുടെ എണ്ണം കൂട്ടുക, സൗരോർജം-ം കാര്യക്ഷമമായി ഉപയോഗിക്കുക തുടങ്ങിയവയും ദുരന്ത ലഘൂകരണതന്ത്രങ്ങളുടെ പട്ടികയിൽപെടുന്നു. കാലാവസഥാ വ്യതിയാനത്തിൽ സംസ്ഥാനതല സ്റ്റിയറിങ് കമ്മിറ്റിക്കും മറ്റ് കമ്മിറ്റികൾക്കും പുറമെ സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ, അക്കാദമിക് വിദഗ്ധർ, ഗവേഷണ സ്ഥാപനങ്ങൾ, മേഖലാ വിദഗ്ധർ എന്നിവരടങ്ങുന്ന ഉന്നതതല ഉപദേശക സമിതി രൂപീകരിക്കണമെന്നും കർമപദ്ധതിയിൽ പറയുന്നു.

17 സൂചകം; 
ഒമ്പത് ജില്ല പിറകിൽ
ജനസാന്ദ്രത, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ജനസംഖ്യ, വായു ഗുണനിലവാരം, ഭൂഗർഭജല ഗുണനിലവാരം, ഉപരിതല ജല ഗുണനിലവാരം, ആയിരം പേരിലുണ്ടാകുന്ന സാംക്രമിക രോഗനിരക്ക്, ജില്ലയിലെ വനഭൂമി, ശുദ്ധീകരിച്ച വെള്ളം ലഭ്യമായ കുടുംബങ്ങൾ, 1000 പേർക്കുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണം, ആരോഗ്യകേന്ദ്രങ്ങളുടെ എണ്ണം തുടങ്ങി 17 സൂചകം പരിശോധിക്കുമ്പോൾ സംസ്ഥാനത്തെ ഒമ്പത് ജില്ല പിറകിൽ. പാലക്കാട്, വയനാട്, കോഴിക്കോട്, കാസർകോട്, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, മലപ്പുറം, കൊല്ലം എന്നിവയാണ് ഈ ജില്ലകൾ.

Previous Post

ഏക സിവില്‍കോഡ് സ്വകാര്യ ബില്ലായി രാജ്യസഭയില്‍ ; ഒളിച്ചോടി കോണ്‍​ഗ്രസ് ; വോട്ടിനിട്ടപ്പോഴുണ്ടായത്‌ മൂന്ന് കോൺഗ്രസ് എംപിമാർ മാത്രം

Next Post

കിസാൻസഭ അഖിലേന്ത്യാ സമ്മേളനം ; പതാകജാഥയ്‌ക്ക്‌ ആവേശത്തുടക്കം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കിസാൻസഭ-അഖിലേന്ത്യാ-സമ്മേളനം-;-പതാകജാഥയ്‌ക്ക്‌-ആവേശത്തുടക്കം

കിസാൻസഭ അഖിലേന്ത്യാ സമ്മേളനം ; പതാകജാഥയ്‌ക്ക്‌ ആവേശത്തുടക്കം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.