ന്യൂയോർക്ക്
കഴിഞ്ഞവർഷം തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ അമേരിക്കയിൽ കൊല്ലപ്പെട്ടത് 47,000 പേർ. 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. തോക്ക് ഉപയോഗിച്ചുള്ള കൊലപാതകങ്ങളും ആത്മഹത്യയും എട്ടു ശതമാനം വർധിച്ചതായും കണ്ടെത്തി.
കൊല്ലപ്പെട്ടവരിൽ 14 ശതമാനം സ്ത്രീകളാണ്. ലക്ഷത്തിൽ ഏഴു സ്ത്രീകൾവീതം തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിൽ കൊല്ലപ്പെടുന്നു. 2010നെ അപേക്ഷിച്ച് 71 ശതമാനം വർധനയാണിത്. അതേസമയം, ലക്ഷത്തിൽ 26 പുരുഷന്മാർ വീതമാണ് ഇത്തരത്തിൽ കൊല്ലപ്പെടുന്നത്. മുൻവർഷം ഇത് 18 ആയിരുന്നു. 45 ശതമാനം വർധന. ചെറുപ്രായക്കാരായ കറുത്ത വംശജരാണ് കൊല്ലപ്പെടുന്നവരിൽ ഭൂരിഭാഗവും. ഇവരിൽ 20–- 25 പ്രായക്കാരിൽ ലക്ഷത്തിൽ 142 പേർ വെടിയേറ്റ് മരിക്കുന്നു. 1990 മുതലുള്ള സമാനസംഭവങ്ങൾ പരിശോധിച്ചുള്ള റിപ്പോർട്ട് രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രമാണ് (സിഡിസി) പുറത്തുവിട്ടത്.