തിരുവനന്തപുരം> വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദു റഹിമാനെതിരെ വർഗീയ പരാമർശം നടത്തിയ ഫാ. തിയോഡെഷ്യസ് ഡിക്രൂസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ ലീഗ് ഡിജിപിക്ക് പരാതി നൽകി. മതവിശ്വാസം വ്രണപ്പെടുത്തിയ വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.