തലശേരി> സിപിഐ എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്നിലെ പൂവനാഴി ഷെമീർ, കെ ഖാലിദ് എന്നിവരെ ലഹരിമാഫിയാസംഘം കുത്തിക്കൊന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഡിവൈഎസ്പി കെ വി ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുക. കേസിൽ ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
ആറും ഏഴും പ്രതികളായ വടക്കുമ്പാട് പാറക്കെട്ടിലെ തേരേക്കാട്ടിൽ ഹൗസിൽ അരുൺകുമാർ (38), പിണറായി പുതുക്കുടി ഹൗസിൽ ഇ കെ സന്ദീപ് (38) എന്നിവരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്തശേഷം തിങ്കൾ വൈകിട്ട് തിരികെ ഹാജരാക്കി. 23ന് വൈകിട്ട് തലശേരി സഹകരണ ആശുപത്രിക്കുമുന്നിലായിരുന്നു ഇരട്ടക്കൊലപാതകം. ലഹരിവിൽപ്പന പൊലീസിനെ അറിയിച്ച വിരോധത്തിൽ പ്രതികൾ സംഘംചേർന്ന് ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
പാറായി ബാബു, ജാക്സൺ വിൻസൺ, ആർഎസ്എസ് പ്രവർത്തക നായ കെ_നവീൻ, മുഹമ്മദ് ഫർഹാൻ, സുജിത്കുമാർ എന്നിവരാണ് ഒന്നു മുതൽ അഞ്ചുവരെ പ്രതികൾ.