ദുബായ് > തൊഴിലാളികൾക്ക് അർഹമായ താമസ സൗകര്യം ഒരുക്കിയില്ലെങ്കിൽ സ്ഥാപനത്തിൻറെ തൊഴിൽ പെർമിറ്റ് റദ്ദാക്കുമെന്ന പുതിയ നിയമം നിലവിൽ വന്നു. യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയമാണ് പുതിയ നിർദ്ദേശം പുറത്തിറക്കിയത്.
തൊഴിലാളികൾക്ക് ആവശ്യമായ താമസ സൗകര്യം ഒരുക്കുന്നത് വരെ സസ്പെൻഷൻ തുടരും. മനുഷ്യക്കടത്ത് ശ്രദ്ധയിൽപ്പെട്ടാലും പെർമിറ്റ് റദ്ദാക്കും. പുതിയ നിയമം അനുസരിച്ച് കമ്പനികളുടെ പെർമിറ്റ് രണ്ടുവർഷം വരെ ഇത്തരത്തിൽ റദ്ദാക്കപ്പെടും. മന്ത്രാലയം സ്ഥാപനത്തിന് അനുവദിച്ച ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്താൽ ആറുമാസം വരെ സസ്പെൻഷൻ ലഭിക്കും.