കോഴിക്കോട് > നാട്ടിൽ അവധിക്ക് എത്തിയപ്പോൾ അന്തരിച്ച നവോദയ ഫൈസലിയ ഏരിയയിലെ 91 – യൂണിറ്റ് അംഗം പ്രമീസ് മുഹമ്മദിൻ്റെ കുടുംബത്തിനുള്ള സഹായ ഫണ്ട് കെെമാറി. പ്രമിസിന്റെ വീട്ടിൽ ഞായറാഴ്ച്ച രാവിലെ സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി. കെ. പ്രേംനാഥാണ് സഹായം കൈമാറിയത്.
കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി ഇക്ബാൽ അധ്യക്ഷനായി. നവോദയ മുൻ കേന്ദ്രകമ്മിറ്റി അംഗം വിജയകുമാർ നങ്ങേയ്ത് സ്വാഗതം പറഞ്ഞു. പരിപാടിയിൽ സിപിഐ എം പെരുമണ്ണ സൗത്ത് ലോക്കൽ സെക്രട്ടറി ഇ കെ സുബ്രമണ്യൻ, പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പൂത്തലത്ത്, വാർഡ് മെമ്പർ സി പി ആമിന ബീവി, സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഉമ്മർ കോയ എം പി, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി നജുമുദ്ദീൻ, നവോദയ മുൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പീറ്റർ, റാഫി, ദല്ല ഏരിയ കമ്മിറ്റി അംഗം രമേശൻ തുടങ്ങിയവർ പങ്കെടുത്തു. നവോദയ ഫൈസലിയാ ഏരിയ കമ്മിറ്റി അംഗം സാലി നന്ദി പറഞ്ഞു.















