ന്യൂഡൽഹി> ഗർഭിണിയായ തെരുവുനായയെ തല്ലിക്കൊന്ന കേസിൽ നാല് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. ഓഖ്ലയിലെ ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്തത്. ന്യൂ ഫ്രണ്ട്സ് കോളനി പ്രദേശത്താണ് സംഭവം നടന്നത്.
ബേസ്ബോൾ ബാറ്റും പട്ടികയും ഇരുമ്പുവടിയും ഉപയോഗിച്ച് നായയെ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് അറസ്റ്റ്. ചത്ത നായയെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. നടന്നുപോയപ്പോൾ നായ കുരച്ചതാണ് പ്രകോപിപ്പിച്ചതെന്ന് വിദ്യാർഥികൾ മൊഴി നൽകി.