Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

യു എ ഇ ദേശീയ ദിനസമ്മാനമായി ട്രാഫിക് പിഴയിൽ വൻ ഇളവ്

by News Desk
November 22, 2022
in PRAVASI
0
യു-എ-ഇ-ദേശീയ-ദിനസമ്മാനമായി-ട്രാഫിക്-പിഴയിൽ-വൻ-ഇളവ്
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ്> യുഎഇ നിവാസികൾക്ക് ദേശീയദിന സമ്മാനമായി ട്രാഫിക് പിഴകളിൽ വൻ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് വിവിധ എമിറേറ്റുകൾ. ട്രാഫിക് പിഴകളിൽ 50 ശതമാനം വരെ കിഴിവ് മൂന്ന് എമിറേറ്റുകൾ നൽകിയപ്പോൾ, അബുദാബിയിൽ “വേഗത്തിൽ തുക അടയ്ക്കൂ ഡിസ്കൗണ്ട് നേടൂ” എന്ന ഓഫറാണ് നൽകിയിരിക്കുന്നത്. അബുദാബി പോലീസിന്റെ ഈ പദ്ധതി വഴി വാഹനമോടിക്കുന്നവർക്ക് പിഴകൾ നേരത്തെ തീർത്താൽ ഇളവുകൾ ലഭിക്കും.60 ദിവസത്തിനകം പിഴയടച്ചാൽ 35 ശതമാനവും, ഒരു വർഷത്തിനുള്ളിൽ പണമടച്ചാൽ 25 ശതമാനം കിഴിവും ലഭിക്കും.

നവംബർ 11-ന് മുമ്പ് ലഭിച്ചിട്ടുള്ള പിഴകൾക്ക് 50 ശതമാനം ഇളവാണ് അജ്മാൻ എമിറേറ്റ് നൽകുന്നത്. 2023 ജനുവരി 6 വരെ പിഴ അടയ്ക്കാൻ സമയവും അനുവദിച്ചിട്ടുണ്ട്. ജീവൻ അപകടപ്പെടുത്തുക, ചുവന്ന ലൈറ്റ് ചാടുക, പരിധിക്കപ്പുറം മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഓടിക്കുക തുടങ്ങിയ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇളവ് ലഭിക്കുകയില്ല.

ഉം അൽ ഖുവൈനിലും ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് ഏർപ്പെടുത്തി. 2022 ഡിസംബർ 1 മുതൽ 2023 ജനുവരി 6 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ 31-ന് ചെയ്ത നിയമലംഘനങ്ങൾക്കാണ് ഇത് ബാധകമായിട്ടുള്ളത്. പൊതു അല്ലെങ്കിൽ സ്വകാര്യ സ്വത്ത് നശിപ്പിക്കൽ, ചുവന്ന ലൈറ്റ് ചാടൽ, മണിക്കൂറിൽ 80 കി.മീ കൂടുതൽ വേഗത്തിൽ വാഹനം ഓടിക്കൽ, അനുമതിയില്ലാതെ വാഹനത്തിന്റെ എഞ്ചിൻ അല്ലെങ്കിൽ ചേസിസ് പരിഷ്ക്കരിക്കൽ, മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കൽ എന്നീ കുറ്റകൃത്യങ്ങൾക്ക് ഈ ഇളവ് ലഭിക്കുകയില്ല.

രാജ്യത്തിന്റെ 51-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫുജൈറ പോലീസും ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. നവംബർ 26 ന് മുമ്പ് ഉണ്ടായിട്ടുള്ള നിയമലംഘനങ്ങൾക്കാണ് ഈ ഇളവ്. ട്രാഫിക് പിഴയിൽ ഇളവ് മാത്രമല്ല, ബ്ലാക്ക് പോയിന്റുകൾ റദ്ദാക്കുകയും ചെയ്യുന്നതായി ഫുജൈറ പോലീസിന്റെ ജനറൽ കമാൻഡ് അറിയിച്ചു. ദേശീയ ദിനത്തിന്റെ സന്തോഷകരമായ അവസരത്തിൽ പൗരന്മാർക്കും താമസക്കാർക്കും ഇടയിൽ സന്തോഷവും ആഹ്ലാദവും പകരാൻ ലക്ഷ്യമിട്ടാണ് ഇത് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

താമസക്കാരെ സഹായിക്കുന്നതിനും അവരുടെ ട്രാഫിക് ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്നതിനുമായി ഈ സംരംഭം നടപ്പിലാക്കാൻ അതോറിറ്റി ആഗ്രഹിക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്താനും നിയമലംഘനങ്ങൾക്കുള്ള പണം വേഗത്തിലാക്കാനും ഈ കാലയളവിലെ കിഴിവിൽ നിന്ന് പ്രയോജനം നേടാനും കുമിഞ്ഞുകൂടിയ ട്രാഫിക് നിയമലംഘനങ്ങൾ അവസാനിപ്പിക്കാനും അദ്ദേഹം കമ്മ്യൂണിറ്റി അംഗങ്ങളോട് ആഹ്വാനം ചെയ്തു. ഈ മാസം ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച മൂന്നാമത്തെ എമിറേറ്റാണ് ഫുജൈറ.

Previous Post

ഗവർണറുടെ അതിഥികൾക്ക്‌ കറങ്ങാൻ ടൂറിസം വകുപ്പിന്റെ വാഹനങ്ങൾ നൽകണം; രാജ്‌ഭവനിലെ ധൂർത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്‌

Next Post

എയർ സുവിധ ഇനിമുതൽ വേണ്ട

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
എയർ-സുവിധ-ഇനിമുതൽ-വേണ്ട

എയർ സുവിധ ഇനിമുതൽ വേണ്ട

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.