റിയാദ്> കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റിന്റെ നേതൃത്വത്തിൽ കലാ, കായിക, സാംസ്കാരിക പരിപാടികളോടെ ‘കേളി ഹോത്ത വിന്റർ ഫെസ്റ്റ് 2022’ സംഘടിപ്പിച്ചു. ഹോത്തയിലേയും പരിസര പ്രദേശങ്ങളിലേയും പ്രവാസികളേയും കുടുംബങ്ങളെയും പങ്കാളികളാക്കികൊണ്ട് ഉറിയടി, ഷൂട്ട് ഔട്ട്, ക്വിസ്സ് മത്സരം, കസേരക്കളി, കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ, തിരുവാതിരക്കളി, നൃത്തനൃത്ത്യങ്ങൾ, പാട്ടുകൾ, മിമിക്രി, സംഗീത കച്ചേരി, നാടൻ പാട്ടുകൾ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി കലാ പരിപാടികളും സാംസ്കാരിക സമ്മേളനവും കോർത്തിണക്കിയാണ് മുഴുദിന പരിപാടി അരങ്ങേറിയത്. വനിതകൾക്കും പുരുഷന്മാർക്കുമായി ഏർപ്പെടുത്തിയ ഫുട്ബാൾ ഷൂട്ടൗട്ട് മത്സരം ശ്രദ്ധേയമായി. 87 പേർ പങ്കെടുത്ത പുരുഷ ഫുട്ബോൾ ഷൂട്ടൗട്ട് മത്സരത്തിൽ മൂന്ന്പേർ വിജയികളായി. കേളി കുടുംബവേദി അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, കേളി മലാസ് ഏരിയ പ്രവർത്തകർ അവതരിപ്പിച്ച, മിമിക്സ്, മാജിക് ഷോ എന്നിവ പരിപാടികൾക്ക് മാറ്റേകി.
സാംസ്ക്കാരിക സമ്മേളനം കേളി കേന്ദ്ര കമ്മിറ്റിയംഗം പ്രദീപ് ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ ഉമ്മർ മുക്താർ ആമുഖ പ്രഭാഷണവും യൂണിറ്റ് പ്രസിഡന്റ് സജീന്ദ്ര ബാബു അധ്യക്ഷതയും വഹിച്ചു. അൽഖർജ് ഏരിയ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ റഹീം ശൂരനാട് സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, കേളി ട്രഷറർ ജോസഫ് ഷാജി, കേന്ദ്ര കമ്മറ്റി അംഗം ഹുസൈൻ മണക്കാട്, കേളി ജീവകാരുണ്യ കമ്മറ്റി കൺവീനർ നസീർ മുള്ളൂർക്കര, ചെയർമാൻ മധു പട്ടാമ്പി, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട്, വൈസ് പ്രസിഡന്റ് സജീന വി എസ്, ട്രഷറർ ശ്രീഷ സുകേഷ്, കേന്ദ്രകമ്മറ്റി അംഗവും, അൽഖർജ് ഏരിയ സെക്രട്ടറിയുമായ രാജൻ പള്ളിത്തടം, ഏരിയ രക്ഷാധികാരി ആക്റ്റിംഗ് കൺവീനർ സുബ്രഹ്മണ്യൻ, ഏരിയ പ്രസിഡന്റ് ഷബി അബ്ദുൾ സലാം, കെ.എം.സി.സി പ്രതിനിധി സാജിദ്, എച്ച്.എം.സി.സി പ്രതിനിധി മുസ്തഫ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സംഘടകസമിതി കൺവീനർ രാമകൃഷ്ണൻ നന്ദി പറഞ്ഞു.
അൽഖർജ് ഏരിയ ജോയിന്റ് സെക്രട്ടറിമാരായ ബിനോയ് തോമസ്, റാഷിദ് അലി, ഏരിയ രക്ഷാധികാരി സമിതി അംഗം മണികണ്ഠകുമാർ, ഏരിയ വൈസ് പ്രസിഡന്റ് ഗോപാലൻ ,ഏരിയ ട്രഷറർ ജയൻ പെരുനാട്, ഏരിയ കമ്മറ്റി അംഗങ്ങളായ ഡേവിഡ് രാജ്, സമദ് കൊങ്കത്, രമേശ്,പ്രവീൺ, ഹരിദാസ്, വിനേഷ്, ഏരിയ ജീവകാരുണ്യ കൺവീനർ നാസർ പൊന്നാനി, സംഘാടക സമിതി സാമ്പത്തിക കൺവീനർ ശ്യാം കുമാർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ മണികണ്ഠൻ, സിദ്ധിഖ്.എം.പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.