അബുദാബി> ‘വിമർശനങ്ങൾ അതിജയിച്ച വിശുദ്ധ ഖുർആൻ’ എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ഇന്റർനാഷണൽ റിസേർച്ച് ഇൻസ്റ്റിറ്റ്യുട്ട് ഫോർ തഫ്സീറുൽ ഖുർആൻ (ഇരിതാഖ് ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാർ നവംബർ 20ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഇരിതാഖ് സെക്രട്ടറി ജനറൽ ഡോ. സയ്യിദ് മൂസ അൽ ഖളിമി (ഇന്റർനാഷൻ ദഅ്വ വിഭാഗം തലവൻ, മലേഷ്യ) സെമിനാർ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ റഊഫ് അഹ്സനി അധ്യക്ഷത വഹിക്കും. ഡോ. ശൈഖ് അബ്ദു സമീഹ് അൽ അനീസ് സിറിയ (പ്രൊഫ. ഷാർജ യൂണിവേഴ്സിറ്റി), ഡോ. സൈദാലി ഫൈസി ഇന്ത്യ (റിസേർച്ച് ഫെലോ, ഇരിതാഖ്), ഇരിതാഖ് സെനറ്റ് അംഗം അലവിക്കുട്ടി മുണ്ടംപറമ്പ്, അബ്ദുൽ ഖാദർ ഒളവട്ടൂർ സംസാരിക്കും. പ്രവർത്തക പഠന ക്യാമ്പ് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അബ്ദുറഹ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30 ന് നടക്കുന്ന അന്താരാഷ്ട്ര കോൺക്ലേവ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റും ഇരിതാഖ് ചെയർമാനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ അബ്ദുൽ ഗഫൂർ ദാരിമി. (ജനറൽ കോകോർഡിനേറ്റർ ഇരിത്താഖ്, സെക്രട്ടറി ജാമിയ ജലാലിയ.), സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ (വൈസ് പ്രസിഡന്റ് ഇരിത്താഖ് യു.എ.ഇ. ), മൻസൂർ മൂപ്പൻ (വർക്കിംഗ് കൺവീനർ ഇരിത്താഖ് യു.എ.ഇ. കമ്മറ്റി. ), അബ്ദുള്ള നദ്വി (ട്രഷറർ, അബൂദബി സുന്നി സെന്റർ, ), സാബിർ മാട്ടൂൽ, ഷബീർ പങ്കെടുത്തു.