ന്യൂഡല്‍ഹി> ഭീമ കൊറെഗാവ് കേസിൽ ജയിലിൽകഴിയുന്ന മനുഷ്യാവകാശ പ്രവർത്തകനും ഐഐടി മുൻ പ്രഫസറുമായ ആനന്ദ് തെൽതുംബ്ദെക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ആൾജാമ്യത്തിലാണ് ജസ്റ്റിസ് എ എസ് ഗഡ്കരി, ജസ്റ്റിസ് എം എൻ ജാദവ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത്.
ജാമ്യം അനുവദിച്ചെങ്കിലും എൻഐഎക്ക് ജാമ്യത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. ഇതിന് ശേഷം മാത്രമേ ആനന്ദ് തെൽതുംബ്ദെയുടെ ജയിൽ മോചനത്തിൽ നടപടിയുണ്ടാകൂ. 2020 ഏപ്രിലിലാണ് ആനന്ദ് തെൽതുംബ്ദെ അറസ്റ്റിലാവുന്നത്.