തിരുവനന്തപുരം> സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം അക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ടതായി സഹോദരൻ വെളിപ്പെടുത്തിയ കുണ്ടമൺകടവ് സ്വദേശി പ്രകാശിന്റെ ദുരൂഹ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ക്രൈം ബ്രാഞ്ച് എസ്പി പി പി സദാനന്ദനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ ആർ ബൈജുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കന്റോൺമെൻറ് അസി. കമീഷണർ വി എസ് ദിനരാജ്, ക്രൈം ബ്രാഞ്ച് സിഐ എം സുരേഷ്കുമാർ, എസ്ഐമാരായ ബി എൻ റോയ്, എസ് ആർ ശിവകുമാർ, എഎസ് ഐ എസ് ആർ ശിവകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൽ ബിന്ദു, എം ഷാജികുമാർ, സി ബി ശ്രീകാന്ത്, എൽ ഡി സുജിത്, ഡി ആർ ലിപുരാജ് എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.