അപ്പോൾ കണ്ണൂർ യൂണിവേഴ്‌സിറ്റി കേസിലെ പ്രധാന വിഷയം പ്രിയ വർഗീസിന് ‘അധ്യാപന പരിചയമോ/ ഗവേഷണ പരിചയമോ ഉണ്ടോ എന്നതാണ്. പരാതിക്കാരുടെ പ്രധാന വാദമാകാട്ടെ പി എച്ച് ഡി ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ല എന്നതുമാണ്. രസകരമായ വസ്തുത എന്തെന്നാൽ സജീവ സർവീസിൽ ഉള്ളവരുടെ അവധി അല്ലാതെയുള്ള പി എച്ച് ഡി കാലയവിലെ ഗവേഷണപരിചയവും അധ്യാപന/ഗവേഷണ എക്സ്പീരിയൻസായി പരിഗണിക്കുമെന്ന് 2018 ചട്ടം പറയുന്നുണ്ട്.