ദോഹ
ലോകകപ്പിന് മലയാളത്തിന്റെ കൈയൊപ്പായി സ്നേഹബൂട്ട്. കേരളത്തിൽനിന്ന് കടൽ കടന്നെത്തിയ കൂറ്റൻ ബൂട്ട് ദോഹയിലെ കതാറ സാംസ്കാരികകേന്ദ്രത്തിൽ സ്ഥാപിച്ചു. പതിനേഴടി നീളവും ഏഴടി ഉയരവുമുള്ള ബൂട്ടിന് 500 കിലോ ഭാരമുണ്ട്. ക്യുറേറ്ററായ ആർട്ടിസ്റ്റ് എം ദിലീഫാണ് ബൂട്ട് നിർമിച്ചത്. ലെതർ, ഫൈബർ, റെക്സിൻ, ഫോം ഷീറ്റ്, ആക്രിലിക് ഷീറ്റ് എന്നിവ ഉപയോഗിച്ച് നാലുമാസംകൊണ്ടാണ് നിർമാണം. റോഡുമാർഗം മുംബൈയിലെത്തിച്ചശേഷം കപ്പലിലാണ് ദോഹയിലേക്ക് കൊണ്ടുവന്നത്.