ജിദ്ദ > കേരള സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രം ഗവർണറെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ജിദ്ദ നവോദയ അനാകിഷ് ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഇടത് മുന്നണി സർക്കാരിനെ അപകീർത്തി പെടുത്തി വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ കേന്ദ്രവും കേരളത്തിലെ യുഡിഎഫും നടത്തിയ കുതന്ത്രങ്ങൾ നമ്മൾ ആരും മറന്നിട്ടില്ല. ഇപ്പോൾ ഇന്ത്യ കണ്ട ഏറ്റവും നല്ല ജനകീയഗവണ്മെന്റിനെതിരെ നിസ്സഹായരായ പ്രതിപക്ഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകികൊണ്ട് ഇടതു പക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ഉള്ള ശ്രമം തുടരുകയാണ്.
സർവകലാശാല വൈസ് ചാനൻസലർമാരെ മാറ്റുന്നതിൽ തുടങ്ങി, തനിക്കെതിരെ പ്രസംഗിക്കുന്ന മന്ത്രിമാരെ വരെ മാറ്റണം എന്നാവശ്യപ്പെട്ട ഗവർണർ, തന്നോട് ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമങ്ങളെ വിലക്കുന്നിടത്തു വരെ കാര്യങ്ങൾ എത്തി നിൽക്കുന്നു. ഭരണഘടനാ സംരക്ഷകനായി വർത്തിക്കേണ്ട ഗവെർണർ ഭരണ ഘടനാ ചട്ടങ്ങൾ കാറ്റിൽ പറത്തി ആർ എസ് എസിന് വിട് പണി ചെയ്തുകൊണ്ട് സ്വയം അപഹാസ്യനായി തീർന്നുകൊണ്ടിരിക്കുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാവി വൽക്കരണം നടപ്പിലാക്കാനും, ജനങ്ങൾ ഭൂരിപക്ഷം നൽകി അധികാരത്തിൽ എത്തിച്ച ഇടതു പക്ഷ ഗവണ്മെന്റിനെ അസ്ഥിരപ്പെടുത്താനും ആർഎസ്എസിന് ചട്ടുകമായി പ്രവർത്തിച്ചുകൊണ്ട് ഗവർണർ പദവിയെ അവഹേളിച്ചു കൊണ്ടിരിക്കുന്ന കേരള ഗവെർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രവർത്തികളിൽ അനാകിഷ് ഏരിയ കണവെൻഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഏരിയ പ്രസിഡന്റ് ഗഫൂർ മമ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പ്രേംകുമാർ വട്ടപ്പൊയിൽ റിപ്പോർട്ട് അവതരിപ്പിച്ചു
ഏറ്റവും കൂടുതൽ പ്രാവാസികൾ യാത്ര ചെയ്യാൻ ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണ അവസാനിപ്പിച്ച് വലിയ വിമാനങ്ങൾ ഇറങ്ങുവാനുള്ള സൗകര്യം എത്രയും പെട്ടെന്ന് ഏർപ്പെടുത്തണമെന്നും കൺവെൻഷൻ കേന്ദ്ര സർക്കാറിനോടഭ്യർത്തിച്ചു.
കൺവെൻഷനിൽ പ്രതിനിധികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കേന്ദ്ര കമ്മിറ്റി മെമ്പർ ഹഫ്സ മുസാഫർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നവോദയ ട്രഷറർ സിഎം അബ്ദുൽറഹ്മാൻ, രക്ഷാധികാരി സമിതി അംഗം ഫിറോസ് മുഴുപ്പിലങ്ങാട്, അനാകിഷ് ഏരിയ രക്ഷാധികാരിയും കേന്ദ്ര ജീവകാരുണ്യ കൺവീനറുമായ ജലീൽ ഉച്ചാരക്കടവ്, നവോദയ വൈസ്പ്രസിഡന്റ് അനുപമ ബിജുരാജ്, മീഡിയ കൺവീനർ റഫീഖ് പത്തനാപുരം, ഏരിയ ട്രഷറർ മുസ്തഫ ടീകെ, എന്നിവർ സംസാരിച്ചു.
കേന്ദ്ര കമ്മിറ്റി മെമ്പർമാരായ ബിജുരാജ് രാമന്തളി, ഷിനു കെ എച്ച്, കുടുംബവേദി കേന്ദ്ര കമ്മിറ്റി മെമ്പർ സിജി പ്രേംകുമാർ, ഏരിയ ജോയിന്റ് സെക്രട്ടറി അബ്ദുൽ ഖാദർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി മെമ്പർ മുസാഫർ പാണക്കാട് സ്വാഗതവും ഏരിയ കമ്മിറ്റി മെമ്പർ മുഹമ്മദ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു.