തിരുവനന്തപുരം
ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള സംഘപരിവാർ അജൻഡ കേരളത്തിൽ വിലപ്പോകില്ലെന്ന് ഉറച്ച ശബ്ദത്തിൽ പറയാനുള്ള അവസരമാണ് ചൊവ്വാഴ്ച നടക്കുന്ന രാജ്ഭവൻ മാർച്ചെന്ന് സംവിധായകൻ ഷാജി എൻ കരുൺ. വലിയ ജനപങ്കാളിത്തമാണ് ഉണ്ടാകാൻ പോകുന്നത്. വിദ്യാഭ്യാസരംഗത്ത് വൻകുതിപ്പിലേക്ക് നീങ്ങുന്ന കേരളത്തിന്റെ വളർച്ച തടയാനാകില്ലെന്ന് ഉന്നതവിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയിലൂടെ സംഘപരിവാറുകാർക്ക് ബോധ്യമാകും.
മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിൽ സംഘപരിവാർ ആശയങ്ങൾ അടിച്ചേൽപ്പിക്കുക എളുപ്പമല്ല. അറിവിന്റെ ലോകത്തെ സൃഷ്ടിക്കുന്നതിനുപകരം അജ്ഞത പരത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമം കേരള ജനത പണ്ടേ തിരിച്ചറിഞ്ഞ് തള്ളിയതാണ്. പുരോഗതിയെ തടയുന്നത് പാർടികൾക്കോ ഭരണഘടനാ സ്ഥാനത്തുള്ളവർക്കോ ചേർന്ന പ്രവൃത്തിയല്ല. അതിനെ ജനകീയമായിത്തന്നെ പ്രതിരോധിക്കും.