ന്യൂഡൽഹി
കടുത്ത ശൈത്യത്തെ മറികടന്ന് ഹിമാചൽപ്രദേശ് ജനവിധി കുറിച്ചു. ശനി വൈകിട്ട് അഞ്ചുവരെ 66 ശതമാനം വോട്ട് രേഖപ്പെടുത്തി. ഭരണം നിലനിർത്താൻ ബിജെപിയും നിലനിൽപ്പിനുവേണ്ടി കോൺഗ്രസും പോരാടുന്ന ഹിമാചലിൽ ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം. ആദ്യമണിക്കൂറിൽ രേഖപ്പെടുത്തിയത് വെറും അഞ്ച് ശതമാനം വോട്ടുമാത്രം.
പിന്നീട് ഘട്ടംഘട്ടമായി വർധിച്ചു. ഉച്ചയ്ക്ക് 37.19 ശതമാനമായും മൂന്നായപ്പോൾ 55 ശതമാനമായും പോളിങ് ഉയർന്നു. 2017ൽ 74.6 ശതമാനമായിരുന്നു പോളിങ്. ആകെ 68 മണ്ഡലത്തിൽ 412 സ്ഥാനാർഥികൾ ജനവിധി തേടി. ഹിമാചലിലും ഗുജറാത്തിലും എക്സിറ്റ് പോളുകൾ തെരഞ്ഞെടുപ്പ് കമീഷൻ വിലക്കിയിട്ടുണ്ട്.