ബീജിങ്
ഇന്തോനേഷ്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തുമെന്ന് ചൈനീസ് വിദേശമന്ത്രാലയം അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ,അർജന്റീന പ്രസിഡന്റ് അൽബർട്ടോ ഫെർണാണ്ടസ് എന്നിവരുമായുംകൂടിക്കാഴ്ച നടത്തും. തിങ്കൾ മുതൽ വ്യാഴംവരെ ബാലിയിലാണ് ഉച്ചകോടി. ഷി ജിൻപിങ് ബൈഡനുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇത്.















