തിരുവനന്തപുരം> പാക്കിസ്ഥാൻ പിന്തുണയോടെ ഇന്ത്യാ മഹാരാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരായി പ്രവർത്തിച്ച സർ സിപി രാമസ്വാമി അയ്യരെ വെളുപ്പിച്ചെടുക്കാനാണ് ബിജെപിയുടെ ദേശീയ നേതാവ് പ്രകാശ് ജാവദേകർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. സിപി രാമസ്വാമി അയ്യർ മഹാനായ ഭരണാധികാരി ആണെന്നാണ് ബിജെപി നേതാവ് പറയുന്നത്.
ഇന്ത്യ സ്വതന്ത്രമാകുന്ന ഘട്ടം വന്നപ്പോൾ ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാതെ തിരുവിതാംകൂറിനെ സ്വതന്ത്രമാക്കി ഒരു രാജ്യമാക്കി നിർത്താൻ ആയിരുന്നു സിപി രാമസ്വാമി അയ്യരുടെ ശ്രമം. സിപി രാമസ്വാമി അയ്യരുടെ നീക്കങ്ങൾക്ക് പാക്കിസ്ഥാന്റെ പിന്തുണയു ഉണ്ടായിരുന്നുവെന്നാണ് ചരിത്രമെന്നും ശിവൻകുട്ടി പറഞ്ഞു.