തിരുവനന്തപുരം> ആനാവൂർ നാരായണൻ നായർ വധക്കേസിൽ പ്രതികളായ 11 ആർഎസഎസുകാരും കുറ്റക്കാർ. നെയ്യാറ്റിൻകര സെഷൻസ് കോടതി ജഡ്ജി കവിത ഗംഗാധരനാണ് പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്. പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.
എസ്എഫ്ഐ ഏരിയ സെക്രട്ടറിയായിരുന്ന മകൻ ശിവപ്രസാദിനെ കൊലപ്പെടുത്താനെത്തിയ ആർഎസ്എസുകാരെ തടയുമ്പോഴാണ് നാരായണൻ നായരെ വെട്ടിക്കൊലപ്പെടുത്തിയത്. 2013 നവംബർ അഞ്ചിനായിരുന്നു സംഭവം. ശിവാപ്രസാദിനെ കൊലപ്പെടുത്തുന്നതിനായാണ് പ്രതികൾ വീടുവളഞ്ഞതും ആക്രമിച്ചതും. തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരനായിരുന്നു നാരായാണൻ നായർ