കലിഫോർണിയ
ജോലിക്ക് ചേർന്നതിന്റെ രണ്ടാം ദിവസം ജീവനക്കാരനെ പിരിച്ചുവിട്ട് മെറ്റ. ഇന്ത്യക്കാരനായ വി ഹിമാൻഷുവാണ് ലിങ്ക്ഡിൻ പ്രൊഫൈലിലൂടെ തന്റെ ദുരവസ്ഥ പങ്കുവച്ചത്. മെറ്റയിലെ ജോലിക്കായി ഇന്ത്യയിൽനിന്ന് ക്യാനഡയിലേക്ക് പോയതാണ് ഹിമാൻഷു.
എന്നാൽ, ജോലിക്ക് ചേർന്ന് രണ്ടുദിവസത്തിനുശേഷം പിരിച്ചുവിടുകയായിരുന്നു. ‘‘മെറ്റ-യിൽ ചേരാൻ ഞാൻ ക്യാനഡയിലേക്ക് താമസം മാറി. രണ്ട് ദിവസത്തിനുശേഷം വൻതോതിലുള്ള പിരിച്ചുവിടൽ എന്നെയും ബാധിച്ചതിനാൽ യാത്ര അവസാനിച്ചു. ഇപ്പോൾ വിഷമകരമായ സാഹചര്യം നേരിടുന്ന എല്ലാവരോടുമൊപ്പം എന്റെ ഹൃദയമുണ്ട്.”–-ഹിമാൻഷു കുറിച്ചു. സോഫ്റ്റ്വെയർ എൻജിനിയറുടെ ഒഴിവുണ്ടെങ്കിൽ അറിയിക്കണമെന്നും കുറിച്ചിട്ടുണ്ട്.
ഐഐടി- ഖരഗ്പുരിൽനിന്ന് ബിരുദം നേടിയ ഹിമാൻഷു മുമ്പ് ഗിറ്റ്ഹബ്, അഡോബ്, ഫ്ലിപ്കാർട്ട് തുടങ്ങിയവയിൽ പ്രവർത്തിച്ചിട്ടുണ്ട്. 11,000ൽ അധികം ആളുകളെയാണ് ബുധനാഴ്ച മെറ്റ പിരിച്ചുവിട്ടത്.