കലിഫോർണിയ
ട്വിറ്ററിൽ ജീവനക്കാർക്ക് ഇനി വർക്ക് ഫ്രം ഹോം സൗകര്യമില്ല. ആഴ്ചയിൽ 40 മണിക്കൂറെങ്കിലും ജീവനക്കാർ ഓഫീസിലെത്തണമെന്ന് നിർദേശം നൽകി സിഇഒ ഇലോൺ മസ്ക്. ട്വിറ്റർ ഏറ്റെടുത്തശേഷം നടത്തിയ പുതിയ പരിഷ്കരണം ഇ–- മെയിൽ വഴിയാണ് മസ്ക് ജീവനക്കാരെ അറിയിച്ചത്. ഇളവുകൾ വേണമെങ്കിൽ തനിക്ക് നേരിട്ട് അപേക്ഷ നൽകണമെന്നും നിർദേശിച്ചു. ഏറ്റെടുത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ മസ്ക് ട്വിറ്ററിന്റെ പാതി ജീവനക്കാരെ പിരിച്ചുവിടുകയും അക്കൗണ്ടുകളിൽ ബ്ലൂ ടിക്ക് ലഭിക്കാൻ എട്ട് ഡോളർ ഫീസ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.