വാഷിങ്ടൺ
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം. നൂറംഗ സെനറ്റിൽ ഡെമോക്രാറ്റുകൾ 48 സീറ്റ് നേടി. 50 സീറ്റുണ്ടായിരുന്ന റിപ്പബ്ലിക്കന്മാർക്ക് രണ്ടുസീറ്റ് നഷ്ടമായി. നാലു സീറ്റിലെ ഫലംകൂടി വരാനുണ്ട്. അതേസമയം, പ്രതിനിധിസഭയിൽ റിപ്പബ്ലിക്കൻ പാർടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു.
ജനാധിപത്യമാണ് വഴിയെന്ന് ജനങ്ങൾ തെളിയിച്ചെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. തന്റെ നയങ്ങൾ മാറ്റമില്ലാതെ തുടരും. 40 വർഷത്തിനിടെ ഡെമോക്രാറ്റിക് പ്രസിഡന്റുമാരുടെ കീഴിലെ മികച്ച പ്രകടനമാണ് പാർടി ഇടക്കാല തെരഞ്ഞെടുപ്പിൽ കാഴ്ചവച്ചത്. പ്രതിനിധി സഭയിൽ വളരെ കുറച്ച് സീറ്റ് മാത്രമായതാണ് നഷ്ടമായത്. 1986ന് ശേഷം ഗവർണർ തെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച പ്രകടനവുമാണ് ഇത്. പരിമിതികൾ തിരിച്ചറിയുന്നു. പ്രതിനിധിസഭയിലെ റിപ്പബ്ലിക്കൻ അംഗങ്ങളുമായി സഹകരിക്കാൻ ഒരുക്കമാണ്–- ബൈഡൻ പറഞ്ഞു.