നവനാസ്തികത എന്ന പേരിൽ ഇന്ന് കേരളത്തിൽ പ്രചരിപ്പിക്കപ്പെടുന്ന ഫാസിസ്റ്റ് അനുകൂല പ്രചാരണങ്ങൾ എതൊക്കെ തരത്തിലാണെന്ന് അദ്ദേഹം ആഴത്തിൽ പഠിച്ച് അവതരിപ്പിക്കുകയായിരുന്നു. കേരളീയ ഭൗതിക മണ്ഡലത്തിൽ പുരോഗമന മുഖംമൂടി അണിഞ്ഞുകൊണ്ട് നുണകളുടെ ഒരു മല തന്നെ കെട്ടിയുയർത്താൻ ഫാസിസ്റ്റനുകൂല നാസ്തികതക്ക് കഴിഞ്ഞിരിക്കുന്നു.