കണ്ണൂർ> ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബിജെപിയിൽ പോകണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് താനാണെന്നും സുധാകരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്ന കാലത്താണ് ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയത്. ഏത് പാർട്ടിക്കും ഇന്ത്യയിൽ മൗലികമായി പ്രവർത്തിക്കാൻ അവകാശമുണ്ടെന്നും സുധാകരൻ പറഞ്ഞു.















