ദമ്മാം> കൊച്ചിയിൽ കൈരളി ന്യൂസിനെയും മീഡിയ വൺ ചാനലിനെയും ക്ഷണിച്ചു വരുത്തിയിട്ട് പ്രതികരിക്കാൻ തയ്യാറാകാതെ ഇറക്കി വിട്ട നടപടി പ്രതിഷേധാർഹവും മാധ്യമ സ്വാതന്ത്ര്യ നിഷേധവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് നവോദയ സാംസ്കാരികവേദി കിഴക്കൻ പ്രവിശ്യ വാർത്താകുറിപ്പിൽ അറിയിച്ചു.
രാജാധിപത്യം അവസാനിപ്പിക്കുകയും സർ സിപിയെ തുരത്തുകയും ചെയ്ത ജനതയാണ് കേരള ജനത എന്ന് ഗവർണർ സ്മരിക്കണം. ഗവർണറുടെ ഏകാധിപത്യ നിലപാടിൽ ഇതര മാധ്യമങ്ങളും പ്രതിഷേധം അറിയിക്കണമെന്നും ബഹിഷ്ക്കരണ മടക്കമുള്ള നിലപാടുകൾ കൈ കൊള്ളണമെന്നും നവോദയ ആവശ്യപ്പെട്ടു.