പാറ്റ്ന> ബീഹാറിലെ കതിഹാറില്‍ ബിജെപി പ്രാദേശിക നേതാവ് സഞ്ജീവ് മിശ്രയെ (55) വെടിവെച്ചു കൊലപ്പെടുത്തി. രണ്ട് ബൈക്കുകളിലാണ് അക്രമികള്‍ എത്തിയത്.മിശ്രയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബല്‍റാംപുരിലെ വസതിക്കു മുന്നില്‍ നില്‍ക്കുകയായിരുന്ന സഞ്ജീവ് മിശ്രക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.ഒരു വര്‍ഷം മുന്‍പും സഞ്ജീവ് മിശ്രയെ വെടിവെച്ച് കൊല്ലാന്‍ ശ്രമം നടന്നിരുന്നെങ്കിലും അന്ന് രക്ഷപ്പെടുകയായിരുന്നു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും റോഡ് ഉപരോധിച്ചു.രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു