കൊച്ചി> സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഗവര്‍ണര്‍ ഉള്‍പെടെ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടിസ് അയച്ചു.യുജിസിയെയും കേസില്‍ കക്ഷിചേര്‍ത്തു.
വിസിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ അവകാശമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വിസിക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളി ഡോ. സിസ തോമസിന് വിസിയുടെ ചുമതല നല്കി രാജ്ഭവന് ഉത്തരവിറക്കുകയായിരുന്നു .ഇതിനെതിരെയായിരുന്നു സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്
വിസി നിയമനം സ്റ്റേ ചെയ്യുന്ന കാര്യം ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.