കുവൈറ്റ് സിറ്റി> കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2023 ജനുവരി 13ന് സംഘടിപ്പിക്കുന്ന മൈക്രോ ഫിലിം ഫെസ്റ്റിവലിന്റെ നടത്തിപ്പിനായി സംഘാടക സമിതിരൂപീകരിച്ചു. കല കുവൈറ്റ് പ്രസിഡണ്ട് പി ബി സുരേഷ് അധ്യക്ഷനായി. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി പരിപാടിയെകുറിച്ച് വിശദീകരിച്ചു. നിഖിൽ പി.ജി ജനറൽ കൺവീനറായും, ഉണ്ണികൃഷ്ണൻ, ജിൻസ് എന്നിവർ കൺവീനറായുമുള്ള കമ്മിറ്റി രൂപീകരിച്ചു. വിവിധ സബ്കമ്മിറ്റി ചുമതലക്കാരായി ഷമീർ (വളണ്ടിയർ) ജിബിൻ (സ്റ്റേജ്), ശ്രീജിത്ത് (പബ്ലിസിറ്റി), ജോബിൻ ജോൺ (രെജിസ്ട്രേഷൻ) തുടങ്ങിവരും, മേഖല ചുമതലക്കാരായി അബ്ബാസിയ – ശ്രീജിത്ത് , അബുഹലീഫ – രഞ്ജിത്ത്, സാൽമിയ -അനൂപ് രാജ് , ഫഹാഹീൽ – ശ്രീജിഷ് എന്നിവരേയും തെരഞ്ഞെടുത്തു.
രെജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് അബ്ബാസിയ – 9698 2985, അബുഹലീഫ- 555 75492 , സാൽമിയ- 514 49254, ഫഹാഹീൽ- 559 91716 എന്നീ നമ്പറിലും,കൂടുതൽ വിവരങ്ങൾക്ക് 6998 2842,6969 9689,9768 3397,9493 3192 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കുവൈറ്റിലെ ചലച്ചിത്ര പ്രവർത്തകർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കല കുവൈറ്റ് ഫിലിം സൊസൈറ്റി അഞ്ചാമത് സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നവംബർ 11 ന് മുൻപായി www.kalakuwait.com എന്ന വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്യണം. തയ്യാറാക്കിയ ഫിലിം 2023 ജനുവരി 1ന് മുൻപ് സംഘാടക സമിതിക്ക് കൈമാറണം.പുർണ്ണമായും കുവൈറ്റിൽ ചിത്രീകരിച്ച ചിത്രങ്ങളാണു ഫെസ്റ്റിവലിൽ മത്സരത്തിനു പരിഗണിക്കുന്നത്.