ദമ്മാം> നവോദയ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന സ്പോർട്സ് മീറ്റിന് 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു. നംബർ മുതൽ 3 മാസം നീണ്ട് നിൽക്കുന്ന മത്സര പരിപാടികൾ ജനുവരിയിൽ നടക്കുന്ന കേന്ദ്രതല മത്സരങ്ങളോടെ സമാപിക്കും. 136 യൂണിറ്റുകളിലും നടക്കുന്ന മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് 22 ഏരിയകളിലും, കേന്ദ്രതലത്തിലും മത്സരിക്കാൻ അവസരം ഉണ്ടാകും. പ്രവാസി സമൂഹത്തെ മുഴുവൻ ഉൾകൊള്ളുന്ന സമഗ്രമായ മത്സര പരിപാടികൾക്കാണ് തുടക്കം കുറിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
മദാരിസ് ഗ്ലോബൽ അക്കാദമിയുടെ എച്ച്ആർ & അഡ്മിൻ മാനേജറും, സൗദിയിലെ ഭരത് സ്കൗട്ട്സ് ആൻഡ് സെക്രട്ടറിയുമായ ബിനോയ് മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സ്പോർട്സ് ചെയർമാൻ ഉണ്ണി ഏങ്ങണ്ടിയൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നവോദയ ജനറൽ സെക്രട്ടറി റഹീം മടത്തറ 251 അംഗ സ്വാഗതസംഘ പാനൽ അവതരിപ്പിച്ചു. ലോഗോ ഡിസൈൻ മത്സരത്തിൽ വിജയിയായ നാട്ടിൽ നിന്നുമുള്ള കലാകാരൻ നിർമിച്ച ലോഗോ നവോദയ കേന്ദ്രരക്ഷാധികാരി പവനൻ മൂലക്കീൽ പ്രകാശനം ചെയ്തു.
കേന്ദ്ര ട്രഷറർ കൃഷ്ണകുമാർ ചവറ സ്വാഗതവും നൗഫൽ വെളിയംകോട് നന്ദിയും പറഞ്ഞു. കേന്ദ്രകുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ, കേന്ദ്രപ്രസിഡണ്ട് ലക്ഷ്മൺൻ കണ്ടമ്പത്ത് എന്നിവരെ കൂടാതെ കേന്ദ്ര രക്ഷാധികാരികൾ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ, കുടുംബവേദി പ്രവർത്തകർ, ഏരിയ-യൂണിറ്റ് പ്രവർത്തകർ എന്നീവർ പങ്കെടുത്തു.















