Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

സാഹിത്യം ആരുടെയും കുത്തകയല്ല: ജി.ആര്‍ ഇന്ദുഗോപന്‍

by News Desk
November 7, 2022
in PRAVASI
0
സാഹിത്യം-ആരുടെയും-കുത്തകയല്ല:-ജി.ആര്‍-ഇന്ദുഗോപന്‍
0
SHARES
24
VIEWS
Share on FacebookShare on TwitterShare on Whatsapp

ഷാര്ജ> സാഹിത്യം ആരുടെയും കുത്തകയല്ലെന്നും പുതിയ യുഗത്തില് അത് കൂടുതല് ജനാധിപത്യവത്കരിക്കപ്പെട്ടതായും കഥാകൃത്തും നോവലിസ്റ്റുമായ ജി ആര് ഇന്ദുഗോപന് പറഞ്ഞു. ഒരാള് മാത്രമായി ഉണ്ടാക്കിവെച്ചിരിക്കുന്ന ഒരു അത്ഭുത പ്രപഞ്ചമാണ് സാഹിത്യ രചനയെന്ന ചിന്തയുടെ കാലം അസ്തമിച്ചിരിക്കുന്നു. ഒരുപാട് അനുഭവങ്ങളില് നിന്നും കൂട്ടായ്മകളില് നിന്നുമാണ് ശരിയായ എഴുത്ത് പിറക്കുന്നത്.

പലവിധത്തിലുള്ള കൂട്ടായ്മയില് നിന്നും ആനന്ദത്തോടെ കണ്ടെത്തുന്ന ഒന്നായി സാഹിത്യം മാറിയിരിക്കുന്നു. സാഹിത്യം ശക്തമായ ജനാധിപത്യവത്കരണത്തിന് വിധേയമായിരിക്കുന്നു. ഷാര്ജ പുസ്തകോത്സവത്തില് നടക്കുന്ന പ്രകാശനങ്ങളുടെ എണ്ണം നോക്കി ആക്ഷേപിക്കുന്നവരുണ്ട്. വീട്ടിലിരിക്കുന്ന സ്ത്രീകളും കുട്ടികളും വരെ പുസ്തകം എഴുതുന്നതായി കളിയാക്കുന്നു ചിലര്. ഇത് മനുഷ്യത്വ വിരുദ്ധമായ കാര്യമല്ലാത്ത കാലത്തോളം ഇതൊരു മോശപ്പെട്ട സംഗതിയല്ല. ഇത് ജനാധിപത്യപരവും ഗുണപരവുമായ വാസനയാണ്. ഇതൊന്നും ലോകോത്തര കൃതിയാണെന്ന് കരുതി ആരും എഴുതുന്നതല്ല. ഫേസ് ബുക്കില് എഴുതിയ കൃതിക്കാണ് സാഹിത്യ അക്കാദമി അവാര്ഡ് ലഭിക്കുന്നത്. ആ രീതിയിലേക്ക് എഴുത്തിന്റെ ലോകം മാറിയിരിക്കുന്നതായും നമ്മളില് ഓരോരുത്തരിലും എഴുത്തുകാരുണ്ടെന്നും ഇന്ദുഗോപന് പറഞ്ഞു.

41-മത് ഷാര്ജ രാജ്യാന്തര പുസ്തകോത്സവത്തില് എഴുത്തില് നിന്നും സിനിമയിലേക്ക് എന്ന പരിപാടിയില് സംസാരിക്കുകയായിരുന്നു ഇന്ദുഗോപന്. ഓരോരുത്തരും അവരവരുടെ ശൈലിയില് എഴുതുന്നതായിരിക്കും പുതിയ കാലത്തെ സാഹിത്യം. അത്തരം എഴുത്തുകള്ക്ക് അംഗീകാരം കിട്ടുന്ന കാലം വിദൂരമല്ല. ഇതാണോ സാഹിത്യം എന്ന് ചോദിക്കുന്ന നിരൂപകന്റെ കാലം മാറിയിരിക്കുന്നു. എഴുത്തിന്റെ അഭിരുചികള് പ്രകടിപ്പിക്കാനുള്ള സ്വതന്ത്രമായ ജാലകങ്ങള് തുറന്നിട്ടിരിക്കുകയാണ്. മനുഷ്യരാശി അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ മറ്റൊരു ഭാഗമാണിത്. അതിന്റെ അന്തസത്തയെ ഉള്ക്കൊള്ളാതെ എഴുത്തുകാര്ക്ക് മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു എഴുത്തും പുസ്തകവും സര്ഗാത്മകതയുടെ അവസാന വാക്കല്ല. ഒരു കഥയെ സിനിമയാക്കാന് ചിലര് ശ്രമിക്കുമ്പോള് എഴുത്തുകാരന് അനാവശ്യമായ ഇടപെടലുകള് നടത്താതെ കഥാകാരന് മാറിനില്ക്കണം. സിനിമക്ക് അതിന്റേതായ സര്ഗാത്മക തലമുണ്ടെന്നും ഇന്ദുഗോപന് പറഞ്ഞു. ഒരു തെക്കന് തല്ലുകേസ്, ചെന്നായ, വിലായത്ത് ബുദ്ധ തുടങ്ങിയ സിനിമകളെക്കുറിച്ചുള്ള ചര്ച്ചയും നടന്നു. മാധ്യമ പ്രവര്ത്തകന് സാദിഖ് കാവില് അവതാരകനായി.

Previous Post

കെ.എൽ. കുവൈത്ത് രക്തദാന ക്യാമ്പ്

Next Post

മാധ്യമങ്ങളെ അപമാനിക്കാനുള്ള ശമം, തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണം; ഗവർണറുടെ മാധ്യമ വിലക്കിനെതിരെ രാജ്ഭവൻ മാർച്ച്

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
മാധ്യമങ്ങളെ-അപമാനിക്കാനുള്ള-ശമം,-തെറ്റ്-തിരുത്തി-ഖേദം-പ്രകടിപ്പിക്കണം;-ഗവർണറുടെ-മാധ്യമ-വിലക്കിനെതിരെ-രാജ്ഭവൻ-മാർച്ച്

മാധ്യമങ്ങളെ അപമാനിക്കാനുള്ള ശമം, തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണം; ഗവർണറുടെ മാധ്യമ വിലക്കിനെതിരെ രാജ്ഭവൻ മാർച്ച്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.