തിരുവനന്തപുരം> വര്‍ക്കലയില്‍ വന്‍ തീപിടുത്തം. ടൂറിസം മേഖലയായ ക്ലിഫിനു സമീപത്തുള്ള പുക്നിലാല എന്ന റിസോര്‍ട്ടിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ചു മുറികളുള്ള റിസോര്‍ട്ടില്‍ ഒരു മുറിയില്‍ ശരത് ചന്ദ്രന്( 75 ) എന്നയാള്‍ കിടന്നുറങ്ങുകയായിരുന്നു .തീ പടരുന്നത് കണ്ട് ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു.
പൂര്‍ണ്ണമായും തടിയിലും പ്ലാസ്റ്റിക്ക് നിര്‍മ്മിത ഷീറ്റുകളുമുപയോഗിച്ചുള്ള മേല്ക്കൂരകളായതിനാല് തീ പെട്ടെന്ന് പടര്‍ന്നുപിടിക്കുകയായിരുന്നു .റിസോര്‍ട്ട് പൂര്‍ണ്ണമായും കത്തിനശിച്ചു .
റിസോര്‍ട്ടിലേക്കുള്ള വഴി ഇടുങ്ങിയതായതിനാല്‍ അഗ്നിശമനസേനാ വിഭാഗത്തിന്റെ വാഹനം എത്തിച്ചേരുന്നതിന് കാലതാമസം നേരിട്ടു .ക്ലിഫ് മേഖലയിലെ റിസോര്‍ട്ടുകളിലേക്ക് എത്തിച്ചേരുന്ന വഴികളെല്ലാം ഇടുങ്ങിയതായതിനാല്‍ ഇത്തരം അടിയന്തര സന്ദര്‍ഭങ്ങളില്‍ ഉപയോഗപ്രദമാക്കുന്നതിന് വേണ്ടി ഫയര്‍ ഹൈഡ്രന്‍ഡുകള്‍ സ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ഫയര്‍ഫോഴ്സ് വര്‍ക്കല നഗരസഭയെ ബന്ധപ്പെട്ടെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായില്ല എന്ന പരാതിയും അഗ്നിശമന സേനാ വിഭാഗം ഉന്നയിച്ചു.രാത്രി 12.30 നാണ് തീപിടുത്തമുണ്ടായത് .