ബാംഗ്ലൂര്> സിപിഐ എം ഐ ടി ഫ്രണ്ട് ലോക്കല് കമ്മിറ്റി ഓഫീസ് ‘സ്റ്റാലിന് സെന്റര്’ ബംഗളൂരുവില് ഉദ്ഘാടനം ചെയ്തു. കര്ണാടകയിലെ മുതിര്ന്ന കമ്യൂണിസ്റ്റ് നേതാവും മുന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗവും കര്ണാടക സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി ജെ കെ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സിപിഐ എം കര്ണാടക സംസ്ഥാന കമ്മിറ്റി അംഗമായ വസന്തരാജ്, ബാംഗ്ലൂര് സൗത്ത് ജില്ലാ സെക്രട്ടറി ബി എന് മഞ്ജുനാഥ് എന്നിവര് സംസാരിച്ചു. സിപിഐ എം ഐ ടി ഫ്രണ്ട് ലോക്കല് കമ്മിറ്റി അംഗം ചിത്ര ബാനു അധ്യക്ഷത വഹിച്ച ചടങ്ങില് ലോക്കല് കമ്മിറ്റി അംഗം ലെനില് ബാബു സ്വാഗതവും ലോക്കല് കമ്മിറ്റി സെക്രട്ടറി സൂരജ് നിടിയങ്ങ നന്ദിയും പറഞ്ഞു.
പുതിയ തലമുറ ജോലികള് ചെയ്യുന്ന തൊഴിലാളികളെ പാര്ട്ടിയുടെ കീഴില് സംഘടിപ്പിക്കാനായി സി പി ഐ എം കര്ണാടക സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴില് 2018 ല് ആണ് സിപിഐ എം ഐ ടി ഫ്രണ്ട് ലോക്കല് കമ്മിറ്റി നിലവില് വന്നത്. ഐ ടി തൊഴിലാളികളുടെ ട്രേഡ് യൂണിയനായ കര്ണാടക സ്റ്റേറ്റ് ഐ ടി / ഐ ടി ഇ എസ്സ് എംപ്ലോയ്സ് യൂണിയന്റെ നേതൃത്വത്തില് ബംഗളൂരുവിലെ ഐടി കമ്പനികളില് നടക്കുന്ന കടുത്ത തൊഴില് ചൂഷണങ്ങള്ക്കെതിരെ വലിയ രീതിയിലുള്ള തൊഴിലാളി മുന്നേറ്റമാണ് ഈ കാലയളവില് നടന്നത്.
സിപിഐ എം ഐ ടി ഫ്രണ്ട് ലോക്കല് കമ്മിറ്റിക്ക് കീഴില് നിലവില് ഒന്പതു പാര്ട്ടി ബ്രാഞ്ചുകളിലായി 152 പാര്ട്ടി മെമ്പര്മാരും 200 ല് അധികം അനുഭാവി ഗ്രൂപ്പ് അംഗങ്ങളുമാണുള്ളത്.ബാംഗ്ലൂരുവില് പാര്ട്ടിയുടെ പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്തുന്നതിനും ദൈനംദിന പ്രവര്ത്തനങ്ങള് കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്നതിനും സംഘടിത തൊഴിലാളി വര്ഗ്ഗ പോരാട്ടങ്ങളുടെ കേന്ദ്രമായി സ്റ്റാലിന് സെന്റര് മാറും.