ഷാർജ> ബുക്കർ പൈസ ജേതാവ് ഗീതാഞ്ജലിശ്രീ, എഴുത്തുകാരൻ വി സുബ്രഹ്മണ്യം, തിരക്കഥാകൃത്ത് ഇന്ദു ഗോപൻ എന്നിവർ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇന്ന് നിരവധി സെഷനുകളിൽ പങ്കെടുക്കും. ഗീതാഞ്ജലിശ്രീയുടെ “ദി ടോംബ് ഓഫ് സാന്റി” യെ കുറിച്ചുള്ള സംവാദം ഇന്ന് വൈകിട്ട് ഏഴുമണിക്ക് ഇന്റലക്ച്വൽ ഹാളിൽ നടക്കും.
രാത്രി എട്ടിന് ഫോറം ഒന്നിൽ രവി സുബ്രഹ്മണ്യൻ വായനക്കാരുമായി സംസാരിക്കും. ത്രില്ലറുകൾ എഴുതി വായനക്കാരിൽ ഇടം നേടിയ രവി സുബ്രഹ്മണ്യൻ തൻ്റെ രചനാരീതിയെക്കുറിച്ച് സംസാരിക്കുന്നതിനാണ് ഈ സെഷനിൽ ശ്രമിക്കുക. പുസ്തകങ്ങളും സിനിമയും ആഖ്യാനരീതിയും എങ്ങിനെ മാറുന്നു എന്നതിനെ അടിസ്ഥാനമാക്കി രാത്രി 8 15ന് ഇന്റലക്ച്വല്‍ ഹാളിൽ ഇന്ദു ഗോപൻ സംസാരിക്കും.