ബംഗളൂരു > കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് കെജിഎഫ് സിനിമയിലെ പാട്ട് ഉപയോഗിച്ചതിന് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ കേസ്. അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചതിന് പകർപ്പവകാശ നിയമപ്രകാരമാണ് കേസ്.
ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന മ്യൂസിക് കമ്പനിയായ എംആർടിയുടെ ബിസിനസ് പങ്കാളിമാളിമാരിലൊരാളായ നവീൻ കുമാറാണ് പരാതിക്കാരൻ. ഈ കമ്പനിക്കാണ് കെജിഎഫിലെ ഗാനങ്ങളുടെ പകർപ്പാവകാശം. കേസിൽ മൂന്നാംപ്രതിയാണ് രാഹുൽ. രണ്ട് കാര്യങ്ങളാണ് പരാതിയിൽ പറയുന്നത്. ഒന്ന്, അനുവാദമില്ലാതെ പാട്ട് മറ്റൊരു വീഡിയോയ്ക്കായി ഉപയോഗിച്ചു. രണ്ട്, കോൺഗ്രസിനെയും രാഹുൽ ഗാന്ധിയേയും മാർക്കറ്റ് ചെയ്യാനും പാട്ട് ഉപയോഗിച്ചു.