തിരുവനന്തപുരം > സര്‍ക്കാര്‍ ഫലപ്രദമായി വിപണി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി ജി ആര് അനില്‍. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃത്യമായ വിപണി ഇടപെടലാണ് കേരളത്തില്‍ നടക്കുന്നത്.
പ്രതിമാസം 48 ലക്ഷത്തിലധികം കുടുംബങ്ങള്‍ സപ്ലൈകോയില്‍ എത്തുന്നുണ്ട്. റേഷന്‍ കടകളിലൂടെ 50% പുഴുക്കലരി, 50% പച്ചരി എന്ന രീതിയിലാണ് നല്‍കുന്നത്. എസ്സിഐയില്‍ പുഴുക്കലരി കുറവാണ്. കേരളത്തില്‍ ആവശ്യം ഇതാണ്. ഈ അരി കൂടുതല്‍ തരാന്‍ കേന്ദ്രം തയ്യാറാകണം. പുഴുക്കലരിക്ക് കുറവ് വന്നതാണ് വിലക്കയറ്റത്തില്‍ എത്തിച്ചത്. 39694 കിലോ അരി സബ്സിഡി നിരക്കില്‍ അരിവണ്ടിയില്‍ നിന്നും ജനങ്ങള്‍ അരി വാങ്ങി. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവയില്‍ കര്‍ശന പരിശോധന തുടരുന്നതായും മന്ത്രി പറഞ്ഞു.