ജിദ്ദ> ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റിയുടെ അൻവർ ബാവ കുടുംബസഹായ ഫണ്ടും നവോദയ കുടുംബ സുരക്ഷാ ഫണ്ടും കുടുംബത്തിന് കൈമാറി. സിപിഐ എ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി ശശി കുമാർ കുടുംബ സഹായഫണ്ട് അൻവർ ബാവയുടെ കുടുംബത്തിന് നൽകി. ചടങ്ങിൽ കരുവാരക്കുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു.
പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി കെ റൗഫ്, സിപിഐ എം കരുവാരക്കുണ്ട് ലോക്കൽ സെക്രട്ടറി കെ കെ ജെയിംസ്, നവോദയ കേന്ദ്ര കമ്മിറ്റി അംഗം മുജീബ് പൂന്താനം, കരുവാരകുണ്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശൈലേഷ്, കുഞ്ഞാലി സ്മാരക പ്രവാസി കൂട്ടായ്മ രക്ഷാധികാരി ഹാരിസ്, വാർഡ് മെമ്പർ ഷീബ തുടങ്ങിയവർ സംസാരിച്ചു. നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ സെക്രട്ടറി മുനീർ പാണ്ടിക്കാട് സ്വാഗതവും സിപിഐ എം ഇരിങ്ങാട്ടിരി ബ്രാഞ്ച് സെക്രട്ടറി ഷറഫുദ്ദീൻ (മുത്തൂട്ടി) നന്ദിയും പറഞ്ഞു .