ന്യൂഡൽഹി > ഗവര്ണര്ക്ക് വിസിയെ തിരിച്ചുവിളിക്കാന് അധികാരമില്ലെന്ന് സിപിഐ എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്ണര്ക്ക് വിസിയെ തിരിച്ചുവിളിക്കാന് അധികാരം ഇല്ല. മന്ത്രിയുടെ രാജി ആവശ്യപ്പെടാനും ഭരണഘടനാപരമായ അധികാരം ഗവര്ണര്ക്ക് ഇല്ലെന്നും യെച്ചൂരി വാര്ത്താസമ്മേളനത്തില് പറഞ്ഞു.
സര്വ്വകലാശാലകില് കടന്നുകയറ്റത്തിനുളള ബിജെപി നീക്കമാണ് ഇപ്പോള് നടക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില് ഹിന്ദുത്വ നയങ്ങള് ആവിഷ്കരിക്കാനുള്ള ശ്രമങ്ങളും വ്യാപകമായി നടക്കുന്നു. ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ പാര്ട്ടികളും രംഗത്തു വരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ഫെഡറലിസത്തെ തകര്ക്കാനുള്ള നീക്കങ്ങള് നടക്കുന്നു. ഇതിനെ ചെറുക്കണം. ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട സര്ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നു. പണമൊഴുക്കി ജനാധിപത്യത്തെ ഇല്ലാതാക്കുന്നു. ഇതിനെ പ്രതിരോധിക്കണം. ഗുജറാത്തില് പാലം തകര്ന്നതില് ജുഡീഷ്യല് അന്വേഷണം വേണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.