ന്യൂഡൽഹി > ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ പരാതിയിൽ ഓൺലൈൻ മാധ്യമമായ ദ വയറിന്റെ സ്ഥാപകന് സിദ്ധാർഥ് വരദരാജനടക്കമുള്ള ഉന്നതരുടെ വീട്ടിൽ റെയ്ഡ്. തിങ്കൾ വൈകിട്ട് നാലോടെയാണ് ഡൽഹി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വരദരാജന്റെയും സ്ഥാപക എഡിറ്റര് എം കെ വേണു, ഡെപ്യൂട്ടി എഡിറ്റർ ജാൻവി സെൻ എന്നിവരുടെയും വീടുകളിൽ പരിശോധന നടത്തിയത്.
ഐ ഫോണും ഐ പാഡും സംഘം കൊണ്ടുപോയെന്ന് വേണു പ്രതികരിച്ചു. ബിജെപി ഐടി സെൽ മേധാവിക്ക് ഫെയ്സ്ബുക്കിൽനിന്നും ഇൻസ്റ്റാഗ്രാമിൽനിന്നും ബിജെപി വിരുദ്ധ ഉള്ളടക്കം നീക്കാൻ കഴിയുന്ന ‘എക്സ്ചെക്കർ’ പദവിയുണ്ടെന്ന വാര്ത്തയെ തുടര്ന്നാണ് കേസ്. കഴമ്പില്ലെന്ന് ബോധ്യമായതോടെ വയർ വാർത്ത പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു. വാർത്തകളിൽ കൃത്രിമവും വഞ്ചനയും കാട്ടിയെന്ന് ആരോപിച്ച് മുൻ ജീവനക്കാരനായ ദേവേഷ് കുമാറിനെതിരെ വയർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.