ലഖ്നൗ> ദീപാവലി പരസ്യത്തിന്റെ പേരിൽ കാഡ്ബറി ചോക്ലേറ്റ് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി ഹിന്ദുത്വ സംഘടനകൾ. ബോയ്കോട്ട് കാഡ്ബറി എന്ന ഹാഷ്ടാഗോടെയുള്ള ട്വീറ്റുകൾ ട്രെന്റിങ്ങായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്നതാണ് പരസ്യമെന്നാണ് ആരോപണം. കാഡ്ബെറിയുടെ പുതിയ പരസ്യത്തിലെ ദരിദ്രനായ കച്ചവടക്കാരൻറെ പേര് ദാമോദർ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ പേര് കച്ചവടക്കാരന് നൽകിയത് മോദിയെ അപമാനിക്കാനാണെന്നാണ് വാദം.
വിഎച്ച്പി നേതാവ് സാധ്വി പ്രാചി കടക്കമുള്ളവർ പരസ്യത്തിനെതിരെ രംഗത്തുവന്നു. “ടെലിവിഷൻ ചാനലുകളിൽ കാഡ്ബെറി ചോക്ലേറ്റിൻറെ പരസ്യം നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ? കടയില്ലാത്ത പാവം വിളക്ക് വിൽപനക്കാരൻറെ പേര് ദാമോദർ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛന്റെ പേരുള്ള ഒരാളെ മോശമായി ചിത്രീകരിക്കുകയാണ്. കാഡ്ബറി കമ്പനീ ഇത് നാണക്കേട്”.സാധ്വി പ്രാചി ട്വീറ്റ് ചെയ്തു.