ന്യൂഡൽഹി> കറന്‍സി നോട്ടില്‍ ദൈവങ്ങളുടെ ചിത്രം വേണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള് പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു. ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് കെജ്രിവാള് പരസ്യമായി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടാന്‍ പുതുതായി ഇറക്കുന്ന കറന്‍സികളില്‍ ലക്ഷ്മീ ദേവിയുടേയും ഗണപതിയുടെയും ചിത്രമുള്പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. ഇന്‍ഡൊനീഷ്യയിലെ കറന്‍സിയെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു കെജ്രിവാളിന്റെ പരാമര്‍ശം.
ഇന്‍ഡൊനീഷ്യയ്ക്ക് ഗണപതിയുടെ ചിത്രം നോട്ടിലുള്‍പ്പെടുത്താമെങ്കില്‍ എന്തുകൊണ്ട് നമുക്കായിക്കൂടെന്നാണ് പത്രസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകർന്നിരിക്കുകയാണ്. നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം, അതിനാൽ ഇന്ത്യയുടെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും കറൻസി നോട്ടുകളിൽ ലക്ഷ്മിദേവിയുടേയും ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്നാണ് അരവിന്ദ് കെജരിവാളിന്റെ ആവശ്യം.