മുംബൈ
ഇന്ത്യൻ ക്രിക്കറ്റിൽ രാജ്യാന്തരമത്സരങ്ങൾ കളിക്കുന്ന പുരുഷന്മാർക്കും വനിതകൾക്കും തുല്യവേതനം നൽകാൻ ബിസിസിഐ തീരുമാനം. ന്യൂസിലൻഡിനും ഓസ്ട്രേലിയക്കുംശേഷം തുല്യവേതനം നടപ്പാക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ആഭ്യന്തരമത്സരങ്ങൾക്ക് ഇത് ബാധകമല്ല. ന്യൂസിലൻഡിൽ ആഭ്യന്തരതലത്തിലും ഒരേ പ്രതിഫലമാണ്.
ഇനിമുതൽ വനിതാ താരങ്ങൾ ഇന്ത്യക്കായി ടെസ്റ്റ് കളിച്ചാൽ 15 ലക്ഷം രൂപ ലഭിക്കും. നിലവിൽ ഇത് നാല് ലക്ഷമാണ്. ഏകദിനത്തിന് ആറ് ലക്ഷം കിട്ടുമ്പോൾ ട്വന്റി 20ക്ക് മൂന്ന് ലക്ഷവും നൽകും. ഇപ്പോൾ ഇരുവിഭാഗത്തിലും ഒരുലക്ഷം രൂപയാണ് പ്രതിഫലം. ഇന്ത്യൻ ക്രിക്കറ്റിലെ വിവേചനം അവസാനിപ്പിക്കുന്നതിനുള്ള ആദ്യ നടപടിയാണിതെന്ന് തുല്യവേതനം നൽകാനുള്ള തീരുമാനം അറിയിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വീറ്റ് ചെ യ്തു.















