വത്തിക്കാൻ സിറ്റി> വൈദികരും കന്യാസ്ത്രീകളും അശ്ലീല വീഡിയോകൾ കാണുന്നത് പൗരോഹിത്യ ഹൃദയത്തെ ദുർബലമാക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ വൈദിക വിദ്യാർഥികൾക്കായി നടന്ന ഒരു ചടങ്ങിൽ ഡിജിറ്റൽ– -സമൂഹമാധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാർപാപ്പ.
നിരവധി പുരോഹിതരും കന്യാസ്ത്രീകളും അശ്ലീല വീഡിയോകൾ കാണുന്നുണ്ട്. ഇതുവഴി അവരുടെ ഹൃദയത്തിലേക്ക് പിശാചിനുള്ള വഴി തുറക്കുന്നു. ഇത്തരം ദൃശ്യങ്ങൾ ഫോണുകളിൽ ഉള്ളവർ ഡിലീറ്റ് ചെയ്യണം. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ, അനാവശ്യമായി സമയം പാഴാക്കരുതെന്നും മാർപാപ്പ പറഞ്ഞു.