ആഫ്രിക്കൻ വൻകരയിൽനിന്നെത്തുന്ന ടുണീഷ്യയുടെ ആറാംലോകകപ്പാണ്. അഞ്ചുതവണയും ഗ്രൂപ്പ് ഘട്ടത്തിനപ്പുറം മുന്നേറാനായിട്ടില്ല. ‘കാർത്താഷിലെ പരുന്തുകൾ’ എന്നാണ് വിളിപ്പേര്. 1956 വരെ ഫ്രാൻസിന്റെ അധീനതയിലായിരുന്നു. 1978ൽ ആദ്യ ലോകകപ്പ് കളിച്ചു. അത്തവണ മെക്സിക്കോയെ തോൽപ്പിച്ചതോടെ ലോകകപ്പ് മത്സരം ജയിക്കുന്ന ആദ്യ ആഫ്രിക്കൻ–-അറബ് ടീമായി. 1998 മുതൽ 2006 വരെ തുടർച്ചയായി മൂന്നുതവണ യോഗ്യത നേടി. കഴിഞ്ഞതവണ റഷ്യയിൽ ബൽജിയത്തോട് ദയനീയ തോൽവി (5–-2). ഇംഗ്ലണ്ടിനോട് 2–-1ന് തോറ്റു. അവസാനം പാനമയെ 2–-1ന് കീഴടക്കി മടക്കം.
യൂസഫ് എംസാക്നി, താഹ യാസിൻ ഖെനിസി, സെയിഫിദിൻ ജസിറി എന്നിവരാണ് പ്രധാനതാരങ്ങൾ.
ഫിഫ റാങ്ക്: 30
ലോകകപ്പ് യോഗ്യത: 6 തവണ
മികച്ച പ്രകടനം: ഗ്രൂപ്പ് ഘട്ടം
ക്യാപ്റ്റൻ: യൂസഫ് എംസാക്നി
കോച്ച്: ജലീൽ കെദ്രി
മത്സരങ്ങൾ
നവംബർ 22 വെെകിട്ട് 6.30 – ഡെന്മാർക്ക്
നവംബർ 26 പകൽ 3.30 – ഓസ്ട്രേലിയ
നവംബർ 30 രാത്രി 8.30 – ഫ്രാൻസ്















