കാലടി> പതിമൂന്നിന ആവശ്യങ്ങൾ ഉന്നയിച്ച് പ്ലാന്റേഷൻ കോർപറേഷനിലെ സിഐടിയു സംസ്ഥാന കോ–-ഓർഡിനേഷൻ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തി. കാലടി പ്ലാന്റേഷനിൽ കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കോ–-ഓർഡിനേഷൻ കൺവീനർ സി കെ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി.
പത്തനംതിട്ടയിലെ കൊടുമൺ, ചന്ദനപ്പിള്ളി എസ്റ്റേറ്റുകളിലെ പ്രതിഷേധസംഗമം കേരള പ്ലാന്റേഷൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ് ജയമോഹൻ, കോഴിക്കോട് പേരാമ്പ്രയിൽ കെ സുനിൽ കുമാർ, കാസർകോട് സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ എന്നിവരും ഉദ്ഘാടനം ചെയ്തു.